അപകടം നടന്ന സ്ഥലം
വർക്കല : വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിലൊരാളെ തിരയില്‍പ്പെട്ട് കാണാതെയായി. മറ്റൊരാളെ രക്ഷപ്പെടുത്തി. കർണാടക സ്വദേശിയായ നെൽസൺ ജസ്വന്തി (28)നെയാണ് കാണാതായത്. യു.പി സ്വദേശിയായ ഖാസി നോമനെ (23) ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഐ.ടി. കമ്പനി ജീവനക്കാരാണ് ഇരുവരും.
കാണാതായ നെൽസൺ ജസ്വന്തിഅനായുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
