അറസ്റ്റിലായ ബിക്രംജിത് സിങ് |Photo: X.com

ഇംഫാല്‍ : വാക്ക് തര്‍ക്കത്തിനിടെ കോണ്‍സ്റ്റബില്‍ എസ്.ഐയെ വെടിവെച്ചുകൊന്നു. മണിപ്പുരിലെ പ്രശ്‌നബാധിത ജില്ലയായ ജിരിബാമിലെ മോങ്ബുങ് വില്ലേജില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ബിക്രംജിത് സിങ് ആണ് എസ്.ഐ ഷാജഹാനെ സര്‍വീസ് തോക്കുകൊണ്ട് വെടിവെച്ചത്. വെടിയേറ്റ ഷാജഹാന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നേരത്തെമുതൽ ഇവര്‍തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴക്കിനിടെ ബിക്രംജിത് സിങ് വെടിവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു.

പ്രശ്‌നബാധിത മേഖലയായതിനാൽ അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന സ്ഥലമാണ് ജിരിബാം ജില്ല. സംഘര്‍ഷം രൂക്ഷമായ സമയത്ത് ആയിരക്കണക്കിന് ആളുകളാണ് ഇവിടെനിന്ന് ഒഴിഞ്ഞുപോയത്.