പ്രതീകാത്മക ചിത്രം

താനൂര്‍ : മുക്കോലറെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍. താനൂര്‍ കുന്നുംപുറം പരിയാപുരം അടിപറമ്പത്ത് വിഷ്ണുദാസിന്റെ മകന്‍ ഷിജില്‍ (29) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ജനശതാബ്ദി എക്‌സ്പ്രസ്സ് ആണ് തട്ടിയത്.

താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടി.ഡി.ആര്‍.എഫ് വോളണ്ടിയര്‍മാരും താനൂര്‍ പോലീസും തിരൂര്‍ ആര്‍.പി.എഫ്, ട്രോമ വോളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ട്രാക്കില്‍നിന്ന് നീക്കി. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.