നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചു കയറിയപ്പോൾ

തിരുവനന്തപുരം : പൂവാറിൽ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. പൂവാർ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. കാഞ്ഞിരംകുളത്തു നിന്നും പൂവാർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഹംബിൽ കയറി ഇറങ്ങുന്നതിനിടയ്ക്ക് നിയന്ത്രണം വിട്ട് നിരവധി ബൈക്കുകളിലും കാറുകളിലും ഇടിച്ചു നിൽക്കുകയായിരുന്നു.

വഴിയാത്രക്കാർക്കും പരിക്കുകൾ പറ്റി. ഇവരെ പൂവാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൂവാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.