പ്രതീകാത്മക ചിത്രം

മുംബൈ ∙ പീഡനത്തെ അതിജീവിച്ച 11 വയസ്സുകാരിക്കു ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി നിർദേശിച്ചു. പിതാവിന്റെ സഹായത്തോടെ കോടതിയെ സമീപിച്ച പെൺകുട്ടി, 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാനാണ് അനുമതി തേടിയത്.

20 ആഴ്ച പിന്നിട്ട ശേഷമുള്ള ഗർഭഛിദ്രത്തിനു കോടതി അനുമതി ആവശ്യമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തയാൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.