പ്രതീകാത്മക ചിത്രം
കണ്ണൂർ ∙ സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്, കെ.ഉജേഷ് എന്നിവർക്കാണ് തലശേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
80,000 രൂപ പിഴയും കോടതി വിധിച്ചു. എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ എം.ആർ.ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. രണ്ടുപേർ വിചാരണയ്ക്കു മുമ്പ് മരിച്ചു. രാഷ്ട്രീയ വിരോധത്തെ തുടർന്ന് 2011 മേയ് 19നാണ് അഷ്റഫിനെ പ്രതികൾ ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് മരിച്ചു.
