അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്, മരിച്ച സരീഷ്

കോഴിക്കോട് ∙ മണ്ണൂർ വളവിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മണ്ണൂർ ആലുങ്ങൽ ചേരിയാം പറമ്പിൽ പരേതനായ രാരുവിന്റെ മകൻ സരീഷ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.10നായിരുന്നു അപകടം. കെട്ടിട നിർമാണ കരാറുകാരനായ സരീഷ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ, മണ്ണൂർ റെയിലേക്ക് പോകുകയായിരുന്ന ബസാണ് ഇടിക്കുകയായിരുന്നു. ഉടൻ കല്ലംപാറയിലെയും പിന്നീട് കോഴിക്കോട് നഗരത്തിലെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു മണ്ണൂർ മേഖല ട്രഷറർ കൂടിയാണ് സരീഷ്.