പ്രതീകാത്മക ചിത്രം

ചാലക്കുടി : തൃശ്ശൂര്‍ ചാലക്കുടിയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാര്‍ക്കറ്റിന് പിറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്.

അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച്, അന്വേഷണം ആരംഭിച്ചു.