Image Credit: US Navy

കലിഫോർണിയ ∙ കഴിഞ്ഞയാഴ്ച മൗണ്ട് റെയ്‌നിയറിന് സമീപം നടന്ന ഫൈറ്റർ ജെറ്റ് അപകടത്തിൽ മരിച്ചത് കലിഫോർണിയയിൽ നിന്നുള്ള 31 വയസുള്ള രണ്ട് വനിതാ പൈലറ്റുമാണെന്ന് നാവികസേന സ്ഥിരീകരിച്ചു. നാവികസേനാ ഫ്ലൈറ്റ് ഓഫിസറായ ലിൻഡ്സെ പി ഇവാൻസ്, നേവൽ ഏവിയേറ്ററായ ലെഫ്റ്റനന്‍റ് സെറീന എൻ വൈൽമാൻ എന്നിവരാണ് ഈ ദുരന്തത്തിൽ മരിച്ചത്.

ഇവർ രണ്ടുപേരും “സാപ്പേഴ്‌സ്” എന്നറിയപ്പെടുന്ന ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രണിൽ നിന്നുള്ള ഇഎ-18 ജി ഗ്രൗളർ ജെറ്റ് പൈലറ്റുമാരായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മൗണ്ട് റെയ്‌നിയറിന് കിഴക്കാണ് ഇവരുടെ ജെറ്റ് തകർന്നത്.

മൗണ്ട് റെയ്‌നിയറിന് കിഴക്ക് 6,000 അടി ഉയരത്തിൽ വച്ച് വിമാനം തകർന്നു. വിമാനാവശിഷ്ടങ്ങൾ പിന്നീട് കണ്ടെത്തി. ഞായറാഴ്ചയാണ് നാവികസേന പൈലറ്റുമാർ മരിച്ചതായി പ്രഖ്യാപിച്ചത്.