കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’യ്ക്ക് സ്വീകരണം നൽകിയപ്പോൾ (Photo-x.com/DefencePROkochi)

കൊച്ചി ∙ കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’യ്ക്ക് വൻ സ്വീകരണം നൽകി ഇന്ത്യൻ നാവികസേന. ഇരുരാജ്യങ്ങളുമായുള്ള സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് അന്തർവാഹിനി ഇന്ത്യയിലെത്തിയത്.

കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ’ (Photo-x.com/DefencePROkochi)

‘റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്‍റെ പ്രതീകമാണിത്. സമുദ്രസഹകരണം ശക്തമായി തുടരുന്നു’: പ്രതിരോധവകുപ്പ് ‘എക്‌സി’ൽ കുറിച്ചു.

റഷ്യൻ‍ നാവികസേനയുടെ പസഫിക് കപ്പൽപ്പടയുടെ ഭാഗമാണ് ഡീസൽ–ഇലക്ട്രിക് അന്തർവാഹിനിയായ ‘ഉഫ’. ഇതും രക്ഷാകപ്പലായ ‘അലാതൗ’വും കൊച്ചിയിലെത്തുമെന്ന് നേരത്തെ ഇന്ത്യയിലെ റഷ്യൻ എംബസി വ്യക്തമാക്കിയിരുന്നു.