മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ
വർക്കല ∙ മൈതാനം പൊലീസ് സ്റ്റേഷൻ റോഡിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. തലയിലും കൈയിലും ക്ഷതമേറ്റ നിലയിൽ കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
