പ്രതീകാത്മക ചിത്രം

ഷൊര്‍ണൂര്‍ : ട്രെയിനിലെ എ.സി കോച്ചുകളില്‍ യാത്രചെയ്ത് യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന യുവാവിനെ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ പാലത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ(36) ആണ് അറസ്റ്റ് ചെയ്തത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ വിജയകൃഷ്ണന്റെ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.