അദ്വൈത് രാജേഷ്
മസ്‌കറ്റ് : ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കല്‍ അദ്വൈത് രാജേഷിനെ (17) യാണ് വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
രാജേഷ് – പരേതയായ അഞ്ജന ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുണ്ട്.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
