പ്രതീകാത്മക ചിത്രം

മൈസുരുവില്‍ മലയാളി നിയമവിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലി സ്വദേശി ഷൈന്‍ പ്രസാദും സംഘവുമാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് ഹോട്ടലിലെത്തിയ ഷൈന്‍ പ്രസാദ് ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുമായി വാക്ക്തര്‍ക്കമുണ്ടായി. ഭീഷണിപ്പെടുത്തി തിരിച്ച് പോയ ഷൈന്‍ പ്രസാദും സംഘവും കഴിഞ്ഞ ദിവസം രാത്രി ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥികളെ ഹോട്ടലില്‍നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹോട്ടലുടമയും പറയുന്നു.