കോട്ടയം അമ്പലക്കുന്നിൽ ഉണ്ടായ അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ

കോട്ടയം ∙ കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മഠത്തുങ്കല്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. മൂന്നു പേരെയും ആസ്‌പത്രിയിൽ എത്തിച്ചുവെങ്കിലും രാജേഷിനെയും കിഷോറിനെയും രക്ഷപ്പെടുത്തനായില്ല.