Image Credit: Facebook/Dallas Firefighters Museum
ഡാലസ് ∙ നോർത്ത് വെസ്റ്റ് ഡാലസിലെ മൊബൈൽ പാർക്കിൽ തീപിടിത്തം. സംഭവത്തിൽ ഒരു പുരുഷനും മൂന്ന് നായ്ക്കളും മരിച്ചു. 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഒക്ടോബർ 12ന് ലോംബാർഡി ലെയ്‌നിലെ 2600 ബ്ലോക്കിൽ രാവിലെ 6:30 ഓടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് അഗ്നിശമന സേന തീ അണച്ചത്. സംഭവത്തിൽ നാല് മൊബൈൽ വീടുകളും നാല് വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.
തുടർന്ന് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിൽ മൂന്ന് നായ്ക്കളും ചത്തു. അന്വേഷണത്തിൽ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റു ചെയ്തു. ഇവർ കുറ്റസമ്മതം നടത്തിയതായ് പൊലീസ് അറിയിച്ചു.
