വർക്കല ഹെലിപാഡിൽ കുന്നിടിഞ്ഞു താഴ്ന്ന നിലയിൽ

തിരുവനന്തപുരം : ശക്തമായ മഴയിൽ വർക്കല ഹെലിപാഡിൽ കുന്നിടിഞ്ഞു താഴ്ന്നു. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴക്കിടെയായിരുന്നു കുന്നിടിഞ്ഞത്. ഏകദേശം 15 അടി താഴ്ചയിലാണ് കുന്നിടിഞ്ഞിട്ടുള്ളത്. രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

തഹസിൽദാര്‍ അടക്കമുള്ളവർ പ്രദേശത്തെത്തി പരിശോധന നടത്തിയിരുന്നു. മേഖലയിൽ അനധികൃത പാർക്കിങ് നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. വിനോദസഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് ബസുൾപ്പെടെ ഇവിടെ പാർക്ക് ചെയ്യുന്നതായാണ് ആരോപണം. മണ്ണിന് ഉറപ്പില്ലാത്തതിനാൽ ക്ലിഫിനോട് ചേർന്ന് പാർക്ക് ചെയ്യുന്നത് മണ്ണിടിയുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമായേക്കും.