പ്രതീകാത്മകചിത്രം
ചെന്നൈ : നാമക്കലിൽ ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ 17 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗർഭമലസിപ്പിക്കാൻ മരുന്നുകഴിച്ചപ്പോൾ അമിതരക്തസ്രാവമുണ്ടായി. സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണത്തിനൊടുവിൽ എലച്ചിപ്പാളയം പോലീസ് അരവിന്ദിന്റെ പേരിൽ പോക്സോനിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.
