പ്രതീകാത്മക ചിത്രം

കൊല്ലം : കൊല്ലം ചിതറയില്‍ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മുള്ളിക്കാട് നഗറില്‍ മീരയ്ക്ക്(18) പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മുള്ളിക്കാട്-കൊല്ലായില്‍ റോഡില്‍ ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

വീട്ടില്‍ നിന്ന് മുള്ളിക്കാട് ജങ്ഷനിലേക്ക് പോകുമ്പോള്‍ കൊല്ലായില്‍ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ മീരയെ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിതറ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.