പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്റെ വില 560 രൂപ കൂടി 56,760 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,095 രൂപയിലുമെത്തി. 56,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒക്ടോബര്‍ നാലിന് 56,970 നിലവാത്തിലെത്തിയ ശേഷം നേരിയതോതില്‍ കുറയുകയായിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,603 ഡോളര്‍ നിലാവരത്തിലെത്തിലാണ്. യുഎസിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 75,293 രൂപയാണ്.