സുരേഷ് തിരുവല്ല

കൊച്ചി : സഹസംവിധായികയുടെ പീഡനപരാതിയിൽ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്ക് എതിരെയാണ് കേസ്.

സിനിമയിൽ അവസരവും വിവാഹ വാ​ഗ്ദാനവും നൽകി പീഡിപ്പിച്ചെന്നാണ് പരാതി. മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പോലീസ് കേസെടുത്തു.