ജോർജ് ബെൽഡോക്ക്
ഏതൻസ് : ഗ്രീക്ക് ദേശീയ ഫുട്‌ബോൾ താരം ജോർജ് ബെൽഡോക്കിനെ (31) താമസിക്കുന്ന വീട്ടിലെ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രീസിന്റെയും പനതിനായ്‌കോസ് ക്ലബ്ബിന്റെയും പ്രതിരോധനിര താരമായിരുന്നു. ഫോൺ എടുക്കാത്തതിനെത്തുടർന്ന് വിദേശത്തുള്ള ഭാര്യ വീട്ടുടമസ്ഥനോട് അന്വേഷിക്കാൻ പറയുകയായിരുന്നു. തുടർന്നാണ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഇംഗ്ലീഷ് ടീം ഷെഫീൽഡ് യുണൈറ്റഡിൽനിന്ന് മേയിലാണ് ബെൽഡോക്ക് പനതിനായ്‌കോസിലെത്തിയത്. ഗ്രീസിനായി 12 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പരിക്കുകാരണം വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേ വെബ്ലിയിൽ നടക്കുന്ന മത്സരത്തിനുള്ള ഗ്രീക്ക് ടീമിൽ ബെൽഡോക്കിനെ ഉൾപ്പെടുത്തിയിരുന്നില്ല.
