റാഫേൽ നദാൽ

മഡ്രിഡ് ∙ കാളക്കൂറ്റന്റെ കരുത്തോടെ ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ ഇതിഹാസതാരം റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ ടെന്നിൽനിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരമായ നദാൽ പ്രഖ്യാപിച്ചു. 22 ഗ്രാൻ‌‌സ്‌ലാം കിരീടങ്ങളുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസിക കരിയറിനാണ് നദാൽ തിരശീലയിടുന്നത്. ആരാധകർക്കായി പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് പ്രഫഷനൽ ടെന്നിസിൽ നിന്ന് വിരമിക്കുന്നതായി നദാൽ പ്രഖ്യാപിച്ചത്.

‘‘പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാൻ ടെന്നിസിൽ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വർഷമായി. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാൻ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല’ – നദാൽ വ്യക്തമാക്കി.

008ലെ ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016ലെ റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ, ഈ വർഷം നടന്ന പാരിസ് ഒളിംപിക്സിൽ മെഡൽപ്പട്ടികയിൽ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു.