ആർ.ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചപ്പോൾ
തിരുവനന്തപുരം : മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തിയാണ് ശ്രീലേഖയ്ക്ക് കെ.സുരേന്ദ്രന്‍ ബിജെപി അംഗത്വം നല്‍കിയത്.
നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. മുൻ ഡി.ജി.പിമാരായ ടി.പി.സെൻകുമാർ, ജേക്കബ് തോമസ് എന്നിവർക്ക് പിറകേയാണ് ആർ.ശ്രീരേഖയുടെ പാർട്ടി പ്രവേശം. ബിജെപിയുടെ ആദര്‍ശങ്ങളില്‍ വിശ്വാസമുള്ളത് കൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അംഗത്വമെടുത്ത ശേഷം ശ്രീലഖേ പറഞ്ഞു.
