പ്രതീകാത്മക ചിത്രം
കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ 11 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. ഇതിനിടയില്‍ ജയസാധ്യതയുള്ള വിമതരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്. സ്വതന്ത്രരെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കോണ്‍ഫ്രന്‍സും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി വാര്‍ത്തകള്‍ സജീവമായിരുന്നു.
ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ്ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുകയാണ്. സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ് യൂസുഫ് തരിഗാമി മുന്നിലാണ്.
