സ്കൂട്ടര്‍ കത്തിനശിക്കുന്നു
തിരുവനന്തപുരം : വിളപ്പിൽശാലയിൽ വാഴവിളാകത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. കോളേജിലേക്ക് പോവുകയായിരുന്ന രണ്ടു വിദ്യാർഥികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.

പുക ഉയരുന്നതുകണ്ട് കുട്ടികൾ വണ്ടിയിൽനിന്നും ഇറങ്ങി. പൊടുന്നനെ സ്കൂട്ടർ ആളിക്കത്തുകയായിരുന്നു ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
