പ്രതീകാത്മക ചിത്രം

ബെലഗാവിയിലെ ബസുര്‍തെ ഗ്രാമത്തിലുള്ള അങ്കണവാടിയിലെ ചില കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്തെ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കല്യാണ്‍ മോറെ എന്ന വീട്ടുടമ കുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചു. കുട്ടികളെ ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിന് ഓടിയെത്തിയ സുഗന്ധയെ ഇയാൾ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ സുഗന്ധയുടെ മൂക്കിന്‍റെ ഭാഗം മുറിഞ്ഞുപോയി. കകാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ഡിസംബറിലും ബെലഗാവിയില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരുന്നു. മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി എന്നാരോപിച്ചാണ് വന്തമുറി ഗ്രാമത്തില്‍ സ്ത്രീയെ ആക്രമിക്കുകയും അര്‍ധനഗ്നയാക്കുകയും ചെയ്തത്.