ദേവികുളം ലാക്കാട് പ്രവർത്തനം തുടങ്ങിയ ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ
മൂന്നാര്‍ : ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ ദേവികുളം ലാക്കാട് പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡിലാണ് ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ടോള്‍ പിരിക്കാന്‍ തുടങ്ങി.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നില്ല. കൂടാതെ ടോള്‍ ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ടോള്‍ നിരക്ക്
- കാര്‍, ജീപ്പ്, മറ്റു ചെറുവാഹനങ്ങള്‍: ഒരു വശത്തേക്ക് – 35 രൂപ, ഇരുവശങ്ങളിലേക്കും – 55, പ്രതിമാസം ഇരുവശങ്ങളിലേക്കും- 1225 (50 യാത്രകള്‍ മാത്രം).
- മിനി ബസ്: ഒരു വശത്തേക്ക് – 60, ഇരുവശങ്ങളിലേക്കും – 90, പ്രതിമാസം – 1980.
- ട്രക്ക്: ഒരു വശം – 125, ഇരുവശങ്ങളിലേക്കും -185, പ്രതിമാസം- 4150.
- ഭാരവാഹനങ്ങള്‍: ഒരു വശം – 195, ഇരുവശങ്ങളിലേക്കും – 295, പ്രതിമാസം – 6505 ന്മഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍: ഒരു വശം – 240, ഇരുവശങ്ങളിലേക്കും – 355, പ്രതിമാസം 7920 രൂപ.
