പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണപ്പോൾ (Photo:X/ANI)

മുംബൈ ∙ മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്.

വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.45ന് പൂണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ പുണെയിലെ സസൂൺ ആശുപത്രി മോർച്ചറിയിൽ.