കാരാട്ട് റസാഖ്

കോട്ടയം ∙ അൻവറിനൊപ്പം ചേരുമോയെന്ന ചോദ്യത്തിനു രാഷ്ട്രീയമാണല്ലോ ഇപ്പോൾ അങ്ങനെയൊരു തീരുമാനം പറയാൻ കഴിയില്ലെന്ന മറുപടിയുമായി മുൻ കൊടുവള്ളി എംഎൽഎയും ഇടതു സ്വതന്ത്രനുമായിരുന്ന കാരാട്ട് റസാഖ്. നിലവിലെ സാഹചര്യത്തിൽ അതൊന്നും ആലോചിക്കേണ്ട സമയമായിട്ടില്ല. അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അത് അന്വേഷിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് അൻവറിനൊപ്പം നിന്നത്. താൻ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുള്ളതു കൊണ്ടാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. മുസ്‌ലിം ആയതു കൊണ്ട് സിപിഎമ്മിൽ നിന്നും മാറ്റിനിർത്തിയിട്ടില്ല. നിസ്കാരം നടത്തുന്നതു കൊണ്ടും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. മുസ്‌ലിം ലീഗ് വിട്ട് ഇടതു സ്വതന്ത്രനായി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കാരാട്ട് റസാഖ് അറിയപ്പെടുന്ന വ്യവസായി കൂടിയാണ്.