ശ്വേത മേനോൻ, നന്ദകുമാർ
കൊച്ചി ∙ നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് പറഞ്ഞു.
