നിധിൻ

മണ്ണന്തല(തിരുവനന്തപുരം) : വട്ടപ്പാറ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദനം നല്‍കി 4 വര്‍ഷത്തോളം നിരന്തരം പീഡനത്തിനിരയാക്കുകയും യുവതിയില്‍നിന്ന് 5 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.
.
പാലോട് മീന്‍മുട്ടി തടത്തരികത്തുവീട്ടില്‍ നിധിന്‍ (36) ആണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതിയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി പാലോടുള്ള വീട്ടില്‍വെച്ചും യുവതിയുടെ വീട്ടില്‍വെച്ചും പ്രതിയുടെ സുഹൃത്തുക്കളുടെ വീട്ടിലും കന്യാകുമാരിയിലെ ലോഡ്ജില്‍വെച്ചുമാണ് പീഡനത്തിനിരയാക്കിയത്.

തുടര്‍ന്ന് പലതവണയായി അഞ്ചുലക്ഷത്തോളം രൂപയും പ്രതി യുവതിയില്‍നിന്നു കൈക്കലാക്കി. വിവാഹം കഴിക്കാതെയും പണം തിരികേ നല്‍കാതെയും പ്രതി മുങ്ങിയതിനെത്തുടര്‍ന്ന് യുവതി അന്വേഷിച്ചപ്പോഴാണ് പ്രതി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി അറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വട്ടപ്പാറ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. ബിനിമോള്‍, സി.പി.ഒ. ശ്രീകാന്ത് റെജി, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.