അറസ്റ്റിലായ ബിജു
സുല്‍ത്താന്‍ബത്തേരി : ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ-മെഷീന്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. പച്ചാടി കിടങ്ങനാട് പണയമ്പം ബിജു(22)വിനെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ബത്തേരി-പാട്ടവയല്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ഇ-മെഷീന്‍ മോഷണംപോയത്. കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സില്‍ വെച്ചശേഷം ശൗചാലയത്തില്‍ കണ്ടക്ടര്‍ പോയപ്പോഴായിരുന്നു മോഷണം. തുടര്‍ന്നുനടന്ന പോലീസ് അന്വേഷണത്തില്‍ ശനിയാഴ്ച ബിജുവിന്റെ വീട്ടിലെ അലമാരയില്‍നിന്നാണ് മെഷീന്‍ കണ്ടെടുക്കുന്നത്.
എസ്.ഐ.മാരായ രാംദാസ്, ദേവദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബീഷ്, പ്രവീണ്‍, ഫൗസിയ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
