ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷൻ

പാലക്കാട് : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട. തീവണ്ടിയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 18 കിലോഗ്രാം കഞ്ചാവ് റെയില്‍വേ പോലീസ് പിടികൂടി.

താംബരം-മംഗളൂരു എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലാക്കി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം 12 കിലോഗ്രാം കഞ്ചാവും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പിടികൂടിയിരുന്നു.

അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.