ആരോഹി ബർദെ | Photo: https://x.com/mumbaitez

മുംബൈ : വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശി കുടുംബം വ്യാജ രേഖകളുപയോഗിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നുവെന്ന വിവവരത്തിന്റെ അടിസ്ഥാനത്തിയാലിയിരുന്നു പരിശോധന. തുടർന്ന് പോൺ വീഡിയോ താരത്തെ അമരാവതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയയ്ക്കും കൂടെ ഉണ്ടായിരുന്ന നാലുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.