Photo: AP

കാന്‍പുര്‍ : ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ദിവസം മഴയും തുടര്‍ന്ന് ഔട്ട്ഫീല്‍ഡിലെ നനവും കാരണം വെറും 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിവസം തുടക്കത്തില്‍ പെയ്ത ചാറ്റല്‍മഴ വൈകാതെ ശക്തിയാര്‍ജിക്കുകയായിരുന്നു. അവസാന സെഷനിലെങ്കിലും മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴ തുടര്‍ന്നതോടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിക്കുന്നതായി അമ്പയര്‍മാര്‍ അറിയിച്ചു.

നിലവില്‍ ബംഗ്ലാദേശ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. മോമിനുള്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ചയും കാന്‍പുരില്‍ മഴ തുടര്‍ന്നേക്കും.