റജി ജേക്കബ്
പത്തനംതിട്ട : 14 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂര്‍ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ റജി ജേക്കബിനെ (50) പത്തനംതിട്ട പോക്‌സോ കോടതി 70 വര്‍ഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ മൂന്നരവര്‍ഷം അധിക കഠിന തടവും അനുഭവിക്കണം.
2022-ലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജയ്‌സണ്‍ മാത്യൂസ് ഹാജരായി.
