പ്രതീകാത്മക ചിത്രം

പോത്തന്‍കോട്(തിരുവനന്തപുരം) : പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്‌ഷേനി(16)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)