അർജുൻ, ഷിരൂരിലെ തിരച്ചിൽ
അങ്കോല : കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ലോറി ഉയർത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. ഇന്ന് തന്നെ ലോറി പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ലോറി കണ്ട സ്ഥലത്തേക്ക് ഡ്രഡ്ജറെത്തിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നദിയില്‍നിന്ന് വാഹനത്തിന്റെ ടയർ പുറത്തെടുത്തു. എന്നാല്‍ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ടയറുകളല്ല കണ്ടെത്തിയതെന്ന് ലേറി ഉടമ മനാഫ് പറഞ്ഞു.
മറ്റൊരു വാഹനം കൂടി കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മാൽപെ അറിയിച്ചതായി ലോറി ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. തലകീഴായി നില്‍ക്കുന്ന രീതിയില്‍ ഒരു ലോറി കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റൊരു വാഹനം കൂടി കണ്ടെത്തിയതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. വാഹനത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്നാണ് വിവരം. രണ്ട് വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കാർവാർ എസ്.പി. എം നാരായൺ അറിയിച്ചു.
