അരുൺ

മലയിന്‍കീഴ്(തിരുവനന്തപുരം) : സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ മലയിന്‍കീഴ് പോലീസ് പിടികൂടി. കാട്ടാക്കട മുതിയവിള കുരുട്ടാംകോണം ശാന്തിനഗര്‍ അശ്വതിഭവനില്‍ വി.അരുണ്‍(30) ആണ് കേസില്‍ അറസ്റ്റിലായത്.

മലയിന്‍കീഴ് താലൂക്ക് ആശുപത്രിയായ മണിയറവിളയിലാണ് സംഭവം. പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം പ്രതി ഓടിമറയുകയായിരുന്നു. ഇയാളെ കാട്ടാക്കടയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അച്ഛന്റെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയതാണ്. മലയിന്‍കീഴ് എസ്.ഐ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.