അബ്ദുൾ മുത്തലിഫ്

ചെറായി(എറണാകുളം) : യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വെട്ടിക്കാവിലമ്മ’ ബസിന്റെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് (34) ആണ് അറസ്റ്റിലായത്.

എടത്തല പോലീസ് എടുത്ത കേസില്‍ മുനമ്പം പോലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.