ജോസ്
പുൽപ്പള്ളി ∙ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കട നടത്തിവരികയായിരുന്നു. ചൊവാഴ്ച പകല്‍ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും ലഭിച്ചില്ല.
രാത്രിയോടെയാണ് പച്ചക്കറി കടയോട് ചേര്‍ന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പച്ചക്കറി കച്ചവടത്തിനു പുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടിയാണ് ജോസ്. ഭാര്യ: ലിസി. മക്കള്‍: ലിജോ, ജിതിന്‍, ജിസ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
