photo:X/@ians_india
ജയ്പുർ : രാജസ്ഥാനിലെ അജ്മീറിൽ സിമന്റ് കട്ടകൾ പാളത്തിൽവെച്ച് ട്രെയിൻ അപകടമുണ്ടാക്കാന്‍ ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് കട്ടകളാണ് പാളത്തിൽവെച്ചത്. ട്രെയിന്‍ ഇവയില്‍ തട്ടിയെങ്കിലും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
റെയിൽവേ ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ഒരു സിമന്റ് കട്ടയും ട്രാക്കിൽതന്നെ അൽപം മാറി രണ്ടാമത്തേതും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ജീവനക്കാരുടെ പരാതിയിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
സമാനമായ അട്ടിമറി ശ്രമം കഴിഞ്ഞദിവസം യു.പിയിലെ കാൺപുരിലും നടന്നിരുന്നു. പ്രയാഗ് രാജിൽനിന്ന് ഹരിയാണയിലെ ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്സ്പ്രസ് പാളത്തിൽ വെച്ച ഗ്യാസ് സിലിണ്ടറിൽ ഇടിച്ചെങ്കിലും അപകടം ഒഴിവായി.
