വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് അംഗത്വം സ്വീകരിച്ചപ്പോൾ | Photo: Screen Grab / INC FB Live
ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളും ഒളിമ്പ്യന്മാരുമായ വിനേഷ് ഫോഗട്ടും ബജ്‌രംഗം പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാണ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കടക്കാനിരിക്കെയാണ് രണ്ട് താരങ്ങളുടേയും കോണ്‍ഗ്രസ് പ്രവേശം.
ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ താരം തന്നെയാണ് രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസില്‍ ചേരാനാണ് രാജിയെന്ന് അപ്പോള്‍ മുതല്‍ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
