ദുർ​ഗവിശ്വനാഥിന്റെ വിവാഹചിത്രം

ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ദുര്‍ഗ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് ദുര്‍ഗ ശ്രദ്ധനേടിയത്. സ്‌റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്.