ഋഷി എസ്. കുമാർ, ഡോ. ഐശ്വര്യ ഉണ്ണി | (Instagram: rishi_skumar)
നടനും ഡാന്‍സറും ബിഗ്‌ബോസ്സ് താരവുമായ ഋഷി എസ്. കുമാര്‍ വിവാഹിതനായി. ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. നര്‍ത്തകിയും നടിയുമാണ് ഐശ്വര്യ. സാമൂഹികമാധ്യമത്തിലൂടെ ഋഷി തന്നെയാണ് വിവാഹചിത്രം പങ്കുവെച്ചത്. ആറുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ഋഷി നേരത്തേ പങ്കുവെച്ചിരുന്നു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലെ മുടിയന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുന്ന നൃത്തവീഡിയോകള്‍ക്കും ഏറെ ആരാധകരുണ്ട്. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തും ഋഷി പ്രേക്ഷകരുടെ ഇഷ്ടം നേടി. പൂഴിക്കടകന്‍, സര്‍വകലാശാല തുടങ്ങിയ ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
