പാപ്പനംകോട്ട് തീപിടിത്തമുണ്ടായ സ്ഥലത്തെ രക്ഷാപ്രവർത്തനം
തിരുവനന്തപുരം ∙ പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫിസിലെ ജീവനക്കാരി വൈഷ്ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഫിസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
