അമർരാജ്, അജാസ്
ഇരിട്ടി : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ ബെംഗളൂരുവിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 52.25 ഗ്രാം എം.ഡി.എം.എ.യും 12.90 ഗ്രാം കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. ഒഞ്ചിയം പുതിയോട്ട് അമൽരാജ് (32), അഴിയൂർ കുഞ്ഞിപ്പള്ളി അജാസ് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് പിടിക്കുന്നത്. വാഹനപരിശോധനയ്ക്ക് അസി. എക്സൈസ് ഇൻസ്പെക്ടർ വി.മനോജ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഇ.എച്ച്.ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജി.ദൃശ്യ, ഡ്രൈവർ ജുനീഷ് എന്നിവർ നേതൃത്വം നൽകി.
