സാംസങ് ഗ്യാലക്സി എ55 5ജി

സാംസങ് ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി മോഡലുകള്‍ക്ക് വിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ മുന്‍നിരയിലുള്ള മോഡലുകളായ ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി എന്നിവ ഗൂഗിള്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് എഐ ഫീച്ചറോടുകൂടിയവയാണ്.

പുതിയ ഓഫറുകള്‍ പ്രകാരം ഗ്യാലക്സി എ55 5ജി 33,999 രൂപ മുതലും, ഗ്യാലക്സി എ35 5ജി 25,999 രൂപ മുതലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറഞ്ഞ ദിവസത്തേക്ക് മാത്രമാണ് ഈ സ്പെഷ്യല്‍ നിരക്ക് ഉപഭോക്താക്കള്‍ക്കായി ലഭിക്കുക. ഓഫറുകൾ പരിശോധിച്ചു തിരഞ്ഞെടുക്കാം.

ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ്, എഐ മികവോടുകൂടിയ ക്യാമറ ഫീച്ചറുകള്‍, സാംസങ് ക്നോക്സ് വാള്‍ട്ട്, 4 ഒഎസ് അപ്ഗ്രേഡുകള്‍, 5 വര്‍ഷ സെക്യൂരിറ്റി അപ്ഡേറ്റ്സ് തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫീച്ചറുകള്‍ സാംസങ് ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി മോഡലുകളില്‍ സാംസങ് സജ്ജമാക്കിയിട്ടുണ്ട്.

മുന്‍നിര ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് മുഖേന പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഗ്യാലക്സി എ55 5ജിയിൽ 6000 രൂപ വരെയും, ഗ്യാലക്സി എ35 5ജിയില്‍ 5000 രൂപ വരെയും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ക്യാഷ് ബാക്ക് ഓഫറുകളും സ്വന്തമാക്കാം. 6 മാസം വരെ ഇഎംഐ സൗകര്യവും ലഭ്യമാണ്.

ഗ്യാലക്സി എ55 5ജിയില്‍ 6000 രൂപ വരേയും, എ35 5ജിയില്‍ 5000 രൂപ വരേയും അപ്ഗ്രേഡ് ബോണസ് കരസ്ഥമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ട്. ബാങ്ക് ക്യാഷ് ബാക്ക് ഓഫറോ, അപ്ഗ്രേഡ് ബോണസോ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.

സാംസങ്.കോം. സാംസങ് സ്റ്റോറുകള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ സാംസങ് ഗ്യാലക്സി എ55 5ജി, ഗ്യാലക്സി എ35 5ജി മോഡലുകള്‍ വാങ്ങിക്കാം. ഓസം ലൈലാക്, ഓസം ഐസ് ബ്ലൂ, ഓസം നേവി എന്നീ നിറങ്ങളിലാണ് ഗ്യാലക്സി എ35 5ജി ലഭ്യമായിട്ടുള്ളത്. ഓസം ഐസ് ബ്ലൂ, ഓസം നേവി എന്നീ നിറങ്ങളില് ഗ്യാലക്സി എ55 5ജി ലഭിക്കും.