മരിച്ച സുഭാഷ്
കോവളം(തിരുവനന്തപുരം): ആറുദിവസമായി കാണാതായിരുന്ന യുവാവിനെ വീടിന് അകലെയുളള ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്ങാനൂർ മുട്ടയ്ക്കാട് ചാനൽക്കര തേരുവിള വീട്ടിൽ പരേതനായ ബെൻസണിന്റെയും തങ്കത്തിന്റെയും മകൻ സുഭാഷ് (47) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു.
കഴിഞ്ഞ 24-ന് ഉച്ചയോടെ വീട്ടിൽനിന്ന് പുറത്ത് പോയിരുന്നു. വൈകിയും കാണാത്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ അന്വേഷിച്ചു. തുടർന്ന് ബുധനാഴ്ച രാവിലെയോടെ കോവളം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മുട്ടക്കാടിനടുത്തുളള ഒഴിഞ്ഞ പുരയിടത്തിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടത്.
തുടർന്ന് കോവളം പോലീസെത്തി പരിശോധന നടത്തി. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: ശാന്തി, അമ്പിളി.
